Advertisement

ഡിസംബർ മാസം ശേഖരിച്ച സാംപിളിൽ കൊവിഡ് സാന്നിധ്യം; ഫ്രാൻസിൽ പഴയ സാമ്പിളുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നു

May 5, 2020
Google News 2 minutes Read

ഡിസംബർ മാസം ശേഖരിച്ച സാംപിളിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഫ്രാൻസിലെ ഒരു ആശുപത്രിയിലാണ് ന്യുമോണിയ രോഗിയായ ഒരാളുടെ സാമ്പിളിൽ കൊവിഡ് സാനിധ്യം കണ്ടെത്തിയത്. ഫ്രാൻസിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു മാസം മുമ്പുള്ള സാമ്പിളാണ് ഇത്.

ഡിസംബർ 27നാണ് ന്യുമോണിയ ബാധിച്ച ഇദ്ദേഹത്തിന്റെ സാമ്പിൾ ശേഖരിക്കുന്നത്. രാജ്യത്തെ ആദ്യാ കൊറോണ വൈറസ് ബാധിതൻ ഇദ്ദേഹമായിരിക്കാം എന്ന നിഗമനത്തിലാണ് നിലവിൽ ഭരണകൂടം. ജനുവരി 24 നാണ് ഫ്രാൻസിൽ കൊവിഡ് ബാധയുള്ളതായി സ്ഥിരീകരിക്കുന്നത്. എന്നാൽ അതിന് ഒരു മാസം മുമ്പേ തന്നെ രാജ്യത്ത് വൈറസ് കടന്നുകൂടിയിരുന്നു എന്നത് രാജ്യത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഫ്രാൻസിൽ പഴയ സാമ്പിളുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.

Read Alsoകൊവിഡിന് പിന്നാലെ അസമിൽ പിടിമുറുക്കി ആഫ്രിക്കൻ പന്നി പനി; വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം

ഈ വ്യക്തി ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് നിഗമനം. ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 2500 ഓളം പേരാണ് ഫ്രാൻസിൽ ഇതുവരെ മരിച്ചിരിക്കുന്നത്.

ഡിസംബറിലെ സാമ്പിളിൽ കൊവിഡ് കണ്ടെത്തിയ വ്യക്തി അന്യരാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല. വീട്ടിൽ തന്നെയായിരുന്ന ഇദ്ദേഹിത്തിന് ആകെയുണ്ടായിരുന്ന സമ്പർക്കം ഭാര്യയുമായിട്ടായിരുന്നു. സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. അവർ ഒരു പക്ഷേ കൊറോണ വാഹകയായിരുന്നിരിക്കാം. രോഗ ലക്ഷണം കാണിക്കാത്ത അസിംപ്റ്റമാറ്റിക് രോഗി ആയിരുന്നിരിക്കും എന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.

 

Story Highlights- After Retesting Sample French Hospital Finds COVID-19 Case From December

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here