കൊവിഡിന് പിന്നാലെ അസമിൽ പിടിമുറുക്കി ആഫ്രിക്കൻ പന്നി പനി; വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം

കൊവിഡിന് പിന്നാലെ അസമിൽ പിടിമുറുക്കി ആഫ്രിക്കൻ പന്നി പനിയും (എഎസ്എഫ്). കണക്കുകൾ പ്രകാരം ഇതുവരെ 2,800 പന്നികളാണ് അസുഖം ബാധിച്ച് ചത്തത്. ഇതോടെ എഎസ്എഫിന്റെ പ്രഭവകേന്ദ്രമായി അസം.

നൂറ് ശതമാനവും മരണനിരക്കുള്ള അസുഖമാണ് പന്നികളെ ബാധിക്കുന്ന എഎസ്എഫ് അഥവാ ആഫ്രിക്കൻ സൈ്വൻ ഫ്‌ളു. ഇതാദ്യമായാണ് ഇന്ത്യയിൽ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ പോലെ ഇതും ചൈനയിൽ നിന്ന് തന്നെയാണ് വന്നിരിക്കുന്നതെന്നാണ് അസം പറയുന്നത്. ചൈനയിലെ 60 ശതമാനം വളർത്ത് പന്നികളെയാണ് 2018-2020 വർഷങ്ങളിലായി ഈ വൈറസ് ബാധ കൊന്നത്.

ഐസിഎആറിന്റെ പന്നി ഗവേഷണ വിഭാഗവുമായി ചേർന്ന് പ്രവർത്തിച്ച് രോഗത്തിന് പ്രതിവിധി കണ്ടെത്താൻ സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിനോട് അസം മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

 

Story Highlights- swine flu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top