മോഷ്ടിച്ച് കൊണ്ടുപോയ പോത്ത് വിരണ്ടു; മോഷണം ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ

buffalo

തിരുവനന്തപുരത്ത് പോത്തിനെ മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കൾ പോത്ത് വിരണ്ടതോടെ ശ്രമം ഉപേക്ഷിച്ച് കടന്നു. കാട്ടാക്കട ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പിന്നീട് ആളുകൾ പോത്തിനെ പിടിച്ചുകെട്ടി ഉടമക്ക് തിരികെനൽകി. പച്ചക്കറിക്കടയുടെ ഉടമയായ യേശുദാസ് കടയ്ക്ക് സമീപം വളർത്തുന്നപോത്തിനെയാണ് മോഷ്ടാക്കൾ കടത്താൻ ശ്രമിച്ചത്.

read also:തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി

പോത്തുമായി സഞ്ചരിക്കുന്നതിനിടെ കിള്ളിക്കടുത്ത് വച്ച് പോത്ത് വിരണ്ടു. അതിനാൽ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയാണ് ഉണ്ടായത്. പിന്നീട് പോത്ത് മോഷണം പോയത് അറിഞ്ഞ ഉടമക്ക് പോത്ത് കിള്ളിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. നാട്ടുകാർ പോത്തിനെ പിടികൂടി പറമ്പിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഉടമയെ കണ്ടതോടെ പോത്ത് ആക്രമണ സ്വഭാവം ഉപേക്ഷിച്ചു. പിന്നീട് പോത്തുമായി ഉടമ തിരിച്ചുപോയി. മുൻപും ഈ പോത്തിനെ മോഷ്ടിക്കാൻ ആളുകൾ ശ്രമിച്ചിരുന്നതായും ഉടമ.

Story highlights-buffalo theft kattakada tvm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top