തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി

expatriates

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ജില്ലയിൽ സജ്ജമായി. പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യങ്ങൾ ആറു താലൂക്കുകളിലായി ഒരുക്കിയിട്ടുണ്ട്. 11,217 പേർക്ക് സർക്കാർ ചിലവിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും 6,471 പേർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

read also:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിന് ഓൺലൈൻ നീറ്റ് മോക് ടെസ്റ്റുമായി തിരുവനന്തപുരം മെഡിക്കൽ കേളജ് വിദ്യാർത്ഥികൾ

സർക്കാർ മാർഗനിർദേശങ്ങളനുസരിച്ച് പ്രവാസികൾ നിരീക്ഷണ കാലാവധി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ജില്ലയിലെ വിവിധ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ താമസസൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്. 261 സ്വകാര്യ ഹോട്ടലുകളെയാണ് സ്വന്തം ചെലവിൽ താമസസൗകര്യത്തിനായി കണ്ടെത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായി കൂടുതൽപേർ വന്നാൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 178 ഹാളുകൾ ഉപയോഗിക്കാനാകും. അന്താരാഷ്ട്ര വിമാനത്താവളത്തിൽ രോഗപരിശോധനയ്ക്കുള്ള സൗകര്യങ്ങളടക്കമുണ്ടാകും. പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇവിടെനിന്നും ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റും. നിരീക്ഷണത്തിലുള്ളവർക്ക് ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളുമുണ്ടാകും.

Story highlights-Arrangements have been made to receive the non-residents arriving in Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top