തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

pinarai vijayan

ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോൾ നേരിടുന്നതിലും വലിയ പ്രതിസന്ധി മുന്നിൽകണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് സുഭിക്ഷകേരളം പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കൃഷിയിൽ 1449 കോടി രൂപയുടേയും മൃഗസംരക്ഷണം – 118 കോടി, ക്ഷീരവികസനം – 215 കോടി, മത്സ്യബന്ധനം – 2078 കോടി രൂപയുടേയും പദ്ധതികളാണ് നടപ്പിലാക്കുക. കൊവിഡ് 19 സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്കുണ്ടാക്കിയ തിരിച്ചടി മറികടക്കാനാണ് ശ്രമം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

read also:അവതാര്‍ 2 സിനിമ ഷൂട്ട് ചെയ്യാന്‍ ആ സ്റ്റുഡിയോ ഒന്ന് വിട്ടുതരണം; ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയെക്കുറിച്ചുള്ള വൈറല്‍ ട്രോളുകള്‍ കാണാം

25,000 ഹെക്ടർ തരിശുനിലത്തിൽ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ നെല്ല് 5000 ഹെക്ടർ, പച്ചക്കറി 7000 ഹെക്ടർ, വാഴ 7000 ഹെക്ടർ, കിഴങ്ങ് 5000 ഹെക്ടർ, പയർവർഗ്ഗങ്ങൾ 500 ഹെക്ടർ, ചെറുധാന്യങ്ങൾ 500 ഹെക്ടർ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. പുരയിട കൃഷിയിൽ പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും ആകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story highlights-CM will implement the Subhikshakeralam project with the cooperation of local governments

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top