സംസ്ഥാനത്തെ ജനകീയ അടുക്കളകളുടെ എണ്ണം കുറയ്ക്കുന്നു

സംസ്ഥാനത്തെ കമ്മ്യൂണിറ്റി കിച്ചനുകൾ ഘട്ടം ഘട്ടമായി പൂട്ടുന്നു. പല ജില്ലകളിലും കിച്ചനുകളുടെ എണ്ണം പകുതിയായി കുറച്ചു. അത്യാവശ്യ സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനം.
തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും പല ജില്ലകളിലും ലോക്ക് ഡൗണിന് ഇളവുകൾ നൽകിയതുമാണ് കമ്മ്യൂണിറ്റി കിച്ചനുകൾ പൂട്ടാൻ കാരണമായത്. പല സ്ഥലങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകൾ കുടുംബശ്രീ ഹോട്ടലുകൾക്ക് വഴിമാറിക്കഴിഞ്ഞു. സംസ്ഥാനത്താകെ 1150 കമ്മ്യൂണിറ്റി കിച്ചനുകൾ ഉണ്ടായിരുന്നത് 918 എണ്ണമായി കുറച്ചു. തിരുവനന്തപുരത്ത് 78 കേന്ദ്രങ്ങൾ ഉണ്ടായിരുന്നത് 59 എണ്ണമായി ആയി ചുരുക്കി. കൊച്ചിയിൽ 113 കേന്ദ്രങ്ങളെന്നത് 78 ആയപ്പോൾ കോഴിക്കോട് 91 കേന്ദ്രങ്ങളുടെ സ്ഥാനത്ത് 74 കിച്ചനുകളും മാത്രമാണ് അവശേഷിക്കുന്നത്.
read also:സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ച് ധനമന്ത്രി
അതേസമയം അത്യാവശ്യ സ്ഥലങ്ങളിൽ മാത്രം കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചാൽ മതിയെന്നാണ് തീരുമാനം. മറ്റിടങ്ങളിൽ കുടുംബശ്രീ ഹോട്ടലുകളെ ആശ്രയിക്കണം. എന്നാൽ റെഡ്‌സോൺ മേഖലകൾ, ഹോട്ട്‌സ്‌പോട്ടുകൾ എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ മുടക്കം കൂടാതെ പ്രവർത്തിക്കും.
Story highlights-community kitchen number decreased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here