കൊവിഡ് വ്യാപനവും എണ്ണവിലത്തകർച്ചയും അറബ് രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാക്കും; ഐഎംഎഫ്

കൊവിഡ് വ്യാപനവും എണ്ണവിലത്തകർച്ചയും അറബ് രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാക്കുമെന്ന് ഐഎംഎഫ്. ഇത് മിഡിൽ ഈസ്റ്റ് സമ്പദ് വ്യവസ്ഥയിൽ കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ ആഘാതമാവും ഇതുണ്ടാക്കുകയെന്നും ഗൾഫ് സമ്പദ് വ്യവസ്ഥ 3.3 ശതമാനം ചുരുങ്ങുമെന്നും ഐഎംഎഫിന്റെ ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒപെക് ഇതര രാജ്യങ്ങൾ കൂട്ടായ തീരുമാനത്തിലൂടെ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചത് സമ്പദ് വ്യവസ്ഥയിൽ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇത് എണ്ണ കയറ്റുമതിയിൽ മുൻപന്തിയിലുള്ള സൗദി അറേബ്യയും യുഎഇയും ഖത്തറിനേയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിക്കുക. പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായ ഇറാന്റെ സമ്പദ് വ്യവസ്ഥയിലും ആറ് ശതമാനം കുറവ് സൃഷ്ടിക്കും.
എന്നാൽ, കുവൈറ്റിന്റെ സമ്പദ് വ്യവസ്ഥയിൽ 2018-നെ അപേക്ഷിച്ച് 2019-ൽ നേരിയ പുരോഗതിയുണ്ട്. രാജ്യത്തെ ആഭ്യന്തര ഉത്പാദനം 130 ശതകോടി യുഎസ് ഡോളറാണെന്നും കുവൈറ്റ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ റിപ്പോർട്ടുകളിൽ പറയുന്നു.
read also:കൊവിഡ്; ആരോഗ്യ പ്രവർത്തകർക്കിടയിൽ ആയുർവേദ മരുന്ന് പരീക്ഷണങ്ങൾക്ക് തുടക്കം
കിട്ടാക്കടം വർധിക്കുന്നത് ഗൾഫ് മേഖലയിലെ ബാങ്കുകൾക്ക് വലിയ തിരിച്ചടിയാവുന്നുണ്ട്. എണ്ണവില തകർച്ച ഓഹരിവിപണിയെയും റിയൽ എസ്റ്റേറ്റ് മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.
Story highlights-Covid expansion and oil prices will cause a 12 percent slump in Arab economy; IMF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here