Advertisement

കേരളത്തിന് നന്ദി; ഡേവിഡും ലിയയും നാളെ സ്‌പെയിനിലേക്ക് മടങ്ങും

May 7, 2020
Google News 1 minute Read
KERALA

അന്‍പതു ദിവസം പിന്നിട്ട അനിശ്ചിതത്വത്തിനൊടുവില്‍ ഡേവിഡും ലിയയും സ്വദേശമായ സ്‌പെയിനിലേക്ക് മടങ്ങും. ഇന്നലെ രാത്രി കോട്ടയത്തുനിന്നും റോഡ് മാര്‍ഗം ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇവര്‍ അവിടെനിന്നും നാളെ രാവിലെയുള്ള വിമാനത്തില്‍ സ്‌പെയിനിലേക്കു പോകും. മാര്‍ച്ച് ആദ്യ വാരം കേരളത്തിലെത്തിയ ഡേവിഡ് ലൂയി മാര്‍ട്ടിനെസിനും ലിയ മാത്താസ് ഈ വീലെയ്ക്കും മാര്‍ച്ച് 15 ന് ബസ് യാത്രക്കിടെയാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീന്‍ നിര്‍ദേശിച്ചത്.

പാലാ ജനറല്‍ ആശുപത്രിയിലായിരുന്ന ഇവര്‍ക്ക് പകരം താമസ സ്ഥലം കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുമ്പോള്‍ പേരുര്‍ കാസാ മരിയ സ്പിരിച്വാലിറ്റി സെന്റര്‍ അധികൃതര്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇവര്‍ക്കും ഫ്രാന്‍സില്‍നിന്നുള്ള ദമ്പതികള്‍ക്കും താമസവും ഭക്ഷണവും ഉറപ്പാക്കി. സാമ്പിള്‍ പരിശോധനയില്‍ ഇവരില്‍ ആര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയെങ്കിലും ലോക്ക്ഡൗണ്‍ തുടര്‍ന്നതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങി. ഏപ്രില്‍ രണ്ടാം വാരത്തില്‍ ഫ്രാന്‍സുകാര്‍ മടങ്ങിയെങ്കിലും ഇവരുടെ കാത്തിരിപ്പ് നീണ്ടു. ഇന്നലെ രാത്രി വര്‍ക്കലയില്‍നിന്നു വന്ന സ്‌പെയിന്‍കാരായ ആന്‍ഡ്രിയാസ് ക്ലെമന്റെ, പൗലോ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും ബംഗളൂരുവിലേക്ക് പോയത്.

Story Highlights: coronavirus, Lockdown, kerala government,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here