കൊവിഡിനെ തുരത്താൻ ഗംഗാജലം; പഠനം നടത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി ഐസിഎംആർ

കൊവിഡ് 19 വൈറസിനെ തുരത്താൻ ഗംഗാ ജലത്തിനു കഴിയുമോ എന്ന കാര്യത്തിൽ പഠനം നടത്തണമെന്ന കേന്ദ്ര സർക്കാരിൻ്റെ ആവശ്യം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കൊവിഡ് ബാധക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന ഈ വേളയിൽ വെറുതെ കളയാൻ തങ്ങളുടെ പക്കൽ സമയമില്ലാത്തതു കൊണ്ടാണ് ആവശ്യം തള്ളിയതെന്ന് ഐസിഎംആർ പറഞ്ഞു. ദി പ്രിൻ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also: ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഗോമൂത്ര പഠനം പരാജയം; ആരോഗ്യപരമായ ഗുണങ്ങളൊന്നും ഇല്ലെന്ന് ശാസ്ത്രജ്ഞർ
ഏപരിൽ 3ന് അതുല്യഗംഗ എന്ന എന്‍ജിഒ കൂട്ടായ്മയാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്ര ജൽ ശക്തി മന്ത്രാലയം ഐസിഎംആറിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. ഗംഗാജലത്തില്‍ ബാക്ടീരിയോഫേജ് എന്ന പ്രത്യേക തരം ബാക്ടീരിയകളുണ്ടെന്നും, അവയ്ക്ക് കൊവിഡ് പോലുള്ള മാരക വൈറസുകളെ നശിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് അതുല്യഗംഗ വാദിച്ചത്. ഇത്തരത്തിൽ ഗംഗാജലത്തിന് രോഗശമനത്തിനുള്ള കഴിവുണ്ടെന്നും അവർ അവകാശപ്പെട്ടു.
ഈ അവകാശവാദങ്ങൾ ഉൾപ്പെടുത്തി ഗംഗാജലത്തിൽ പഠനം നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനും ജൽ ശക്തി മന്ത്രാലയത്തിനും അതുല്യഗംഗ കൈമാറിയിരുന്നു. തുടർന്നാണ് വിഷയത്തിൽ പഠനം നടത്തണമെന്ന് ഐസിഎംആറിനോട് ജൽ ശക്തി മന്ത്രാലയം ആവശ്യപ്പെട്ടത്.
Read Also: ലോക്ക് ഡൗൺ വന്നതോടെ ഗംഗാ നദിയിൽ തെളിഞ്ഞ ജലം
ജല്‍ശക്തി മന്ത്രാലയത്തില്‍ നിന്ന് തങ്ങള്‍ക്ക് കത്ത് ലഭിച്ചുവെന്ന് ഐഎംസിആർ അറിയിച്ചു. ഇത് സംബന്ധിച്ച് ഐസിഎംആറിലെ വിദഗ്ധര്‍ ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പി ഉള്‍പ്പടെയുള്ള പഠനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഗംഗാജലത്തിൽ ബാക്ടീരിയോഫേജ് എന്ന ബാക്ടീരിയ ഉണ്ടെന്നും അതിന് രോഗശമന ശേഷി ഉണ്ടെന്നും അവകാശപ്പെടുന്നത് എങ്ങനെ വിശ്വാസത്തിലെടുക്കും? ഗംഗാജലത്തിനോ അതിനുള്ളിൽ കാണപ്പെടുന്ന ബാക്ടീരിയകള്‍ക്കോ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ലെന്നും ഐസിഎംആര്‍ അധികൃതര്‍ പറഞ്ഞു.
Story Highlights: gangajal coronavirus icmr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here