സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനല്‍കാന്‍ അവസരം; വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഫോണ്‍ സന്ദേശം അയയ്ക്കും

Opportunity to give away free food kit

സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനല്‍കാന്‍ താത്പര്യമുള്ളവരെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഫോണ്‍ സന്ദേശം അയയ്ക്കും. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കുന്ന അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് കൂടുതല്‍ അര്‍ഹരായ മറ്റാര്‍ക്കെങ്കിലും നല്‍കുന്നതിന് അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനല്‍കുക എന്ന അഭ്യര്‍ത്ഥനയുമായി സംസ്ഥാനത്തെ ഇരുപത്തിനാല് ലക്ഷത്തോളം വരുന്ന എന്‍പി എന്‍എസ് (വെള്ള) റേഷന്‍ കാര്‍ഡുടമകളുടെ മൊബൈല്‍ ഫോണിലേക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫോണ്‍ സന്ദേശം മെയ് എട്ടു മുതല്‍ അയയ്ക്കും. ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെയാണ് ഫോണ്‍ സന്ദേശം അയയ്ക്കുന്നത്. സൗജന്യ ഭക്ഷ്യകിറ്റ് സര്‍ക്കാരിലേക്കു വിട്ടുനല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോണ്‍ സന്ദേശത്തില്‍ സൂചിപ്പിക്കുന്ന പ്രകാരം ഒന്ന് എന്ന നമ്പര്‍ അമര്‍ത്തിയാല്‍ മതി.

 

Story Highlights: Opportunity to give away free food kit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top