കേരളത്തില്‍ നിന്ന് 21 ട്രെയിനുകളിലായി 24,088 അതിഥി തൊഴിലാളികള്‍ നാടുകളിലേക്ക് തിരിച്ചുപോയി: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിന്ന് ഏഴാം തിയതി വരെ 21 ട്രെയിനുകളിലായി 24,088 അതിഥി തൊഴിലാളികള്‍ നാടുകളിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ലഖ്നൗവിലേക്ക് ഒരു ട്രെയിനാണ് പുറപ്പെട്ടത്. കഴിഞ്ഞദിവസം വരെ ബിഹാറിലേക്ക് 9 ട്രെയിനുകളിലായി 10,017ഉം ഒഡീഷയിലേക്ക് മൂന്ന് ട്രെയിനുകളില്‍ 3421ഉം ജാര്‍ഖണ്ഡിലേക്ക് അഞ്ച് ട്രെയിനുകളില്‍ 5689ഉം അതിഥി തൊഴിലാളികളാണ് മടങ്ങിയത്.
ഉത്തര്‍പ്രദേശിലേക്ക് രണ്ട് ട്രെയിനുകളില്‍ 2293ഉം മധ്യപ്രദേശിലേക്ക് ഒരു ട്രെയിനില്‍ 1143, പശ്ചിമ ബംഗാളിലേക്ക് ഒരു ട്രെയിനില്‍ 1131ഉം അതിഥി തൊഴിലാളികളെയും മടക്കിയയച്ചു. ചില സംസ്ഥാനങ്ങള്‍ ഇതുവരെ അതിഥി തൊഴിലാളികളെ സ്വീകരിക്കാനുള്ള സമ്മതം നല്‍കിയിട്ടില്ല. സമ്മതം അറിയിക്കുന്ന മുറയ്ക്ക് അങ്ങോട്ട് അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
Story Highlights: coronavirus, Lockdown, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here