Advertisement

നാട്ടിലേയ്ക്ക് എത്തിക്കാൻ വാഹനത്തിന് ചോദിക്കുന്നത് രണ്ട് ലക്ഷം രൂപ; മുംബൈയിൽ കുടുങ്ങി 300 ഓളം മലയാളികൾ

May 8, 2020
Google News 1 minute Read
mumbai trapped people

നാട്ടിലേയ്ക്ക് മടങ്ങാനാകാതെ മുംബൈയിൽ കുടുങ്ങി 300 ഓളം മലയാളികൾ. ഗർഭിണികൾ, വൃദ്ധർ, അസുഖ ബാധിതർ, വിദ്യാർത്ഥികൾ, ഇൻ്റർവ്യൂന് പോയവർ ഉൾപ്പെടെയാണ് കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണവും, മരുന്നും ലഭിച്ചിട്ട് ദിവസങ്ങളായി. കേരളത്തിലേക്ക് വരാൻ വാഹനത്തിന് ചോദിക്കുന്നത് രണ്ട് ലക്ഷം രൂപയാണെന്നും ഇവർ പറയുന്നു.

കൊവിഡ് ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മുംബൈയിലാണ് സ്ഥിതി മോശമായിട്ടുള്ളത്. ഇതിനിടെയാണ് മുംബൈയിൽ കുടുങ്ങിയതായുള്ള മലയാളികളുടെ വീഡിയോ പുറത്തുവന്നരിക്കുന്നത്. ഒരു അസുഖം വന്നാൽ എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയാണെന്ന് വീഡിയോയിലെ യുവാവ് പറയുന്നു. ചെറിയ രണ്ട് കുട്ടികൾ ഉൾപ്പെടെ കുടുംബം കുടുങ്ങിയിരിക്കുകയാണ്. താമസിക്കുന്ന സ്ഥലത്തിന്റെ വാടക കൊടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. കൈയിലുണ്ടായിരുന്ന പണം ഉപയോ​ഗിച്ച് അവശ്യ സാധനങ്ങൾ വാങ്ങി. എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണമെന്നുമാത്രമാണ് മനസിലുള്ളതെന്നും യുവാവ് പറയുന്നു.

read also:മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് ; ഒറ്റ പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്ക് രോഗബാധ

മഹാരാഷ്ട്രയിൽ രോ​ഗബാധിതരുടെ എണ്ണം കൂടി വരികയാണ്. ആശുപത്രികളൊക്കെ പൂട്ടിപ്പോയി. ഡോക്ടർമാർക്കും നഴ്സുമാർക്കും െകാവിഡ് ബാധ സ്ഥിരീകരിക്കുന്ന അവസ്ഥ. മഹാരാഷ്ട്രയിലെ ചികിത്സ വളരെ മോശമാണെന്നും അദ്ദേഹം പറയുന്നു.

Story highlights-300 or more malayali trapped in mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here