പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു

snake bite

പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റു മരിച്ചു. ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്രയാണ് (25) മരിച്ചത്.

മൂന്നുമാസം മുൻപ് ഭർതൃവീട്ടിൽ വീട്ടിൽ വച്ചു പാമ്പുകടിയേറ്റതിനെത്തുടർന്നുള്ള ചികിത്സയ്ക്കായി ഏറത്തെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുമ്പോഴാണ് വീണ്ടും പാമ്പുകടി ഏൽക്കുന്നത്.

read also:അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

ഇന്നലെ രാവിലെ ഉത്രയെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പിനെ മുറിയിൽ കണ്ടെത്തി. അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് അടൂർ സ്വദേശിയായ സൂരജ്. മകൻ: ധ്രുവ്.

Story highlights-A woman who was being treated for snake bite has died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top