അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

attappady youth under covid observation dead

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരഗംപാടി സ്വദേശി കാർത്തിക്ക് (23) ആണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് പനിയെ തുടർന്നാണ് യുവാവിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് മരണം.

കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29 ന് വനത്തിലൂടെ നടന്ന് ഊരിലെത്തിയതായിരുന്നു യുവാവ്.

 

Story Highlights- attappady youth under covid observation dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top