അഫ്​ഗാനിസ്ഥാൻ ആരോ​ഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഫിറോസുദ്ദീൻ ഫിറോസിന് കൊവിഡ് പിടിപെട്ടതായി വെള്ളിയാഴ്ചയാണ് അഫ്ഗാൻ മന്ത്രാലയം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ 215 പേർക്കാണ് അഫ്ഗാനിൽ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ 3700ലേറെ പേർക്ക് അഫ്ഗാനിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലേറെ പേർ ഇതിനകം മരിച്ചു.

story highlights- corona virus, afganistan, Ferozuddin Feroz

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top