കൊവിഡിന് എതിരെയുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയ

australia

കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഓസ്‌ട്രേലിയ. മാർച്ച് മുതൽ തന്നെ സാമൂഹിക അകലം പാലിക്കാനായി കർശന നിയന്ത്രണങ്ങളായിരുന്നു രാജ്യത്ത് ഏർപ്പെടുത്തിയിരുന്നത്. മന്ത്രിസഭ ഇക്കാര്യം ചർച്ചക്കെടുത്തിട്ടുണ്ട്. സംസ്ഥാനങ്ങളിലേയും പ്രവിശ്യകളിലേയും നേതാക്കളുമായി ചർച്ച നടത്തുമെന്നും നിയന്ത്രണങ്ങൾ കുറക്കുന്നത് പരിഗണിക്കുമെന്നും ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള സമയക്രമം മന്ത്രിസഭ കൂടി തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു.

read also:13 സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

ദിവസം 20 എണ്ണത്തിൽ താഴെയാണിപ്പോൾ കൊവിഡ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്. ഗണ്യമായ കുറവാണ് കൊവിഡ് കേസുകളിൽ രാജ്യത്ത് വന്നിരിക്കുന്നതെന്നാണ് നിഗമനം. മാർച്ചിലാണ് ഓസ്ട്രേലിയ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാജ്യത്തും വലിയ സാമ്പത്തിക പ്രതിസന്ധിക്കാണ് കൊവിഡ് വഴി തെളിച്ചിരിക്കുന്നത്. ജിഡിപി ആറ് ശതമാനം കുറയുമെന്നാണ് വിലയിരുത്തൽ. പത്ത് ശതമാനം ആളുകൾക്ക് തൊഴിലില്ലായ്മയുണ്ടാകുമെന്ന് ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് പറയുന്നു. നിലവിൽ 800ൽ അധികം പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുണ്ട്. 87 പേർ കൊവിഡ് വന്ന് മരിച്ച ഓസ്‌ട്രേലിയയിൽ 7000 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story highlights-australia reduce lock down restriction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top