Advertisement

13 സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

May 8, 2020
Google News 3 minutes Read

കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിനു പുറമെ ഒഡിഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, നിസോറാം, മണിപ്പൂർ, ഗോവ, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥനങ്ങളിലും ജമ്മു കശ്മീർ, ലഡാക്ക്, ആൻഡമാൻ-നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തത്. ദാമൻ-ദിയു, സിക്കിം, നാഗാലാൻഡ്,ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ 180 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസമായി പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മറ്റ് 180 ജില്ലകളിൽ ഏഴ് മുതൽ പതിമൂന്ന് ദിവസങ്ങൾക്കിടയിലും പുതിയ കേസുകൾ വന്നിട്ടില്ല. 164 ജില്ലകളിൽ 14 മുതൽ 20 ദിവസം വരെയും ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 136 ജില്ലകളിൽ 21 മുതൽ 28 വരെയുള്ള കാലയളവിൽ ഒരു രോഗബാധിതൻ പോലുമില്ല.

ബുധാനാഴ്ച രാവിലെ മുതലുള്ള കണക്കനുസരിച്ച് 3,561 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1,084 പേർ രോഗവിമുക്തരായി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സ്ഥിതി മെച്ചമാണെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ ഹർഷ വർധൻ പറയുന്നത്. രാജ്യത്ത് കൊറോണ മരണ നിരക്ക് 3.3 ശതമാനം മാത്രമാണെന്നും രോഗമുക്തി നേടുന്നതിന്റെ നിരക്ക് 28.83 ആണെന്നും മന്ത്രി വ്യക്തമാക്കി.

read also:ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു

327 പൊതുമേഖല ലാബുകളിലും 118 സ്വകാര്യ ലാബുകളിലുമായി 95,000 കൊവിഡ് ടെസ്റ്റുകൾ ദിനംപ്രതി നടത്തുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ 13,57,442 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. കൊവിഡ് ചികിത്സയ്ക്കായി 821 ആശുപത്രികളും രോഗികൾക്കും രോഗലക്ഷണമുള്ളവർക്കുമായി 7,569 ക്വാറന്റീൻ കേന്ദ്രങ്ങളുംസജ്ജമാണെന്നും മന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങി വരവിനെ തുടർന്നുണ്ടായേക്കാവുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനും ഹർഷ വർധൻ ആവശ്യപ്പെട്ടു.

Story highlights-13 new states have not reported any new Covid cases in the past 24 hours; Union Ministry of Health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here