ഈ വർഷം അവസാനംവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം; ഫേസ്ബുക്ക്

facebook

ഈവർഷം അവസാനംവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്. കൊവിഡിനെ തുടർന്ന് അടച്ചിട്ട ഓഫീസ്
ജൂലായ് ആറിന് തുറക്കുമെങ്കിലും അത്യാവശ്യത്തിനുള്ള ജീവനക്കാർമാത്രമാകും ഓഫീസുകളിലുണ്ടാകുക. ഇത് സംബന്ധിച്ച് ഉത്തരവ് ഫേസ്ബുക്ക് സിഇഒ ഔദ്യോഗികമായി അറിയിക്കുമെന്നും സിഎൻബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

read also:ജോലി നഷ്ടപ്പെട്ട് വരികയാണെങ്കിലും പ്രവാസികൾക്ക് പട്ടിണി കിടക്കേണ്ടി വരില്ല; ശ്രദ്ധേയമായി തിരക്കഥാകൃത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

മാർച്ച് തുടക്കംമുതലാണ് ജീവിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയത്. നിലവിൽ 48,268 ജീവനക്കാരുള്ള കമ്പനിയിൽ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ ഔദ്യോഗിക കോൺഫറൻസുകളെല്ലാം റദ്ദ് ചെയ്തിട്ടുണ്ട്.

Story highlights-Employees can work at home until the end of the year; Facebook

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top