വിലക്ക് നീക്കി: കുവൈത്തില്‍ നിന്ന് ആദ്യ വിമാനം നാളെ

കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. നേരത്തെ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റ് വ്യോമയാന മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് നീക്കിയതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങള്‍ യാത്രയ്ക്ക് തയാറെടുക്കുന്നത്.
read also:പ്രവാസികളുമായി റിയാദില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടു
നാളെ വന്ദേ ഭാരത് പദ്ധതി പ്രകാരം കുവൈറ്റില്‍ നിന്ന് ഉച്ചക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 ന് കൊച്ചിയില്‍ എത്തും. പകല്‍ 11.25 ന് പുറപ്പെടുന്ന വിമാനം വൈകന്നേരം 6.30 ന് ഹൈദരാബാദിലും എത്തും. ഹൈദരബാദിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആദ്യ വിമാനം കുവൈറ്റ് വ്യോമയാന അധികൃതരില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ വിമാനമാണ് നാളെ പുറപ്പെടുക. കൊച്ചിയിലേക്ക് നാളത്തേക്ക് ക്രമീകരിച്ചിരിച്ചിരുന്ന വിമാനവും നേരത്തെ നിശ്ചയിച്ചത് പോലെ സര്‍വീസ് നടത്തും.
Story highlights-First flight from Kuwait tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here