പ്രവാസികളുമായി റിയാദില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടു

air india

പ്രവാസികളുമായി റിയാദില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടു. ഇന്ത്യന്‍ സമയം 3.42 ഓടെയാണ് വിമാനം പുറപ്പെട്ടത്. ഇന്ത്യന്‍സമയം 8.30 ഓടെ വിമാനം കരിപ്പൂരില്‍ ഇറങ്ങും. 149 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തില്‍ വച്ചുതന്നെ യാത്രക്കാര്‍ക്ക് ആരോഗ്യ പരിശോധന നടത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ശരീരം മുഴുവന്‍ മറയ്ക്കാന്‍ സാധിക്കുന്ന ഒരു ഗൗണും വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകമായി നല്‍കിയിട്ടുണ്ട്.

ആറ് വിമാന സര്‍വീസുകളാണ് ഇന്ന് പ്രവാസികളെ തിരികെയെത്തിക്കാന്‍ രാജ്യത്തേക്കുള്ളത്. 235 യാത്രക്കാരുമായി സിംഗപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം. ധാക്കയില്‍ നിന്ന് ശ്രീനഗരറിലേക്കാണ് രണ്ടാമത്തെ വിമാനം. 165 വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഉണ്ടാവുക. ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് ഇന്ന് രണ്ട് വിമാന സര്‍വീസുണ്ട്. പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. ബഹ്‌റൈയ്‌നില്‍ നിന്ന് നെടുമ്പാശേരിയിലേക്കും റിയാദില്‍ നിന്ന് കരിപ്പൂരിലേക്കുമാണ് വിമാനങ്ങള്‍.

ഇന്നലെ പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തിയിരുന്നു. പ്രവാസികളുമായി അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 10.10 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. 151 യാത്രക്കാരുമായാണ് വിമാനം എത്തിയിരിക്കുന്നത്. ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.

Story Highlights: air india, saudi arabia, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top