റിയാദില്‍ നിന്ന് പ്രവാസികളുമായുള്ള വിമാനം കരിപ്പൂരിലെത്തി

റിയാദില്‍ നിന്ന് പ്രവാസികളുമായുള്ള വിമാനം കരിപ്പൂരിലെത്തി. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി റിയാദില്‍ നിന്നുള്ള 149 പേരടങ്ങുന്ന സംഘമാണ് രാത്രി എട്ടു മണിയോടെ കരിപ്പൂരിലെത്തിയത്. ഇന്ത്യന്‍ സമയം 3.42 ഓടെയാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തില്‍ വച്ചുതന്നെ യാത്രക്കാര്‍ക്ക് ആരോഗ്യ പരിശോധന നടത്തിയിരുന്നു. യാത്രക്കാര്‍ക്ക് ശരീരം മുഴുവന്‍ മറയ്ക്കാന്‍ സാധിക്കുന്ന ഒരു ഗൗണും വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകമായി നല്‍കിയിരുന്നു.
എയ്‌റോ ബ്രിഡ്ജില്‍വെച്ച് യാത്രക്കാരെ തെര്‍മ്മല്‍ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും.
Story Highlights: flight from Riyadh came to karipur airptort
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here