മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ​​ഗുരുവായൂർ ദേവസ്വം 5 കോടി നൽകിയ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കിയ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. പണം നല്‍കി കഴിഞ്ഞതിനാല്‍ സ്റ്റേ കൊണ്ട് കാര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്ക് ഹർജിയിലെ അന്തിമ വിധി ബാധകമായിരിക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ അനുവദിച്ച ഗുരുവായൂര്‍ ദേവസ്വം നടപടി ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ദേവസ്വം നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. പണം നല്‍കിക്കഴിഞ്ഞതിനാല്‍ സ്റ്റേ കൊണ്ട് കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ദേവസ്വത്തിന്റെ നടപടിക്ക് ഹർജിയിലെ അന്തിമ വിധി ബാധകമായിരിക്കുമെന്ന് വ്യക്തമാക്കി.

read also: സംസ്ഥാനത്ത് നിലവിൽ ആരാധനാലയങ്ങൾ തുറക്കാനാകില്ല : ഹൈക്കോടതി

ദേവസ്വം നടപടി നിയമവിരുദ്ധമെങ്കിൽ തുക തിരികെ കൊടുക്കാന്‍ ഉത്തരവിടാൻ മടിക്കില്ല. അങ്ങനെ ചെയ്യിച്ചതിന് ഉദാഹരണമായി ജസിറ്റിസ്‌ സി.കെ രാജന്റെ പഴയ ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. അതേസമയം വിഷയം ഗൗരവമേറിയതും കൂടുതൽ നിയമ പ്രശ്നങ്ങൾ ഉള്ളതും ആയതിനാൽ ചീഫ്‌ ജസ്റ്റിസിന്റെ ബെഞ്ച്‌ പരിഗണിക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഇനി മേൽ കൂടുതൽ പണം നൽകില്ലെന്നു ദേവസ്വം ഉറപ്പ്‌ നൽകണമെന്ന കോടതി നിര്‍ദേശം ബോര്‍ഡ് അഭിഭാഷകനും അംഗീകരിച്ചു. ഹിന്ദു ഐക്യവേദിയെ കൂടാതെ ബിജെപി ഉള്‍പ്പെടെയുള്ളവരും കോടതിയെ സമീപിച്ചിരുന്നു.

story highlights- corona virus, chief minister’s relief fund, high court of kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top