കൊല്ലം ഓച്ചിറയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത എട്ടുടണ്‍ മത്സ്യം പിടികൂടി

കൊല്ലം ഓച്ചിറയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത എട്ടുടണ്‍ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ചീഞ്ഞ മത്സ്യം പിടികൂടിയത്. ചൂര, സിഡി കാരല്‍, മങ്കട എന്നീ മത്സ്യങ്ങളാണ് പിടിച്ചത്.
read also:കായംകുളത്ത് 350 കിലോയോളം പഴകിയ മത്സ്യം പിടികൂടി
ലോറി ഓടിച്ചിരുന്ന കര്‍ണാടക സ്വദേശി മുഹമ്മദ് ഹാഷിം, സഹായി ബദര്‍ എന്നിവരെ ഭക്ഷ്യസുരക്ഷാ വിഭാഗം പൊലീസിന് കൈമാറി. ഇവരെ പിന്നീട് കൊവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലാക്കി. മത്സ്യം ആറ്റിങ്ങല്‍ ആലംകോട് ഭാഗത്തേക്ക് വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നു എന്ന പൊലീസിന്റെ പിടിയിലായവര്‍ നല്‍കിയ മൊഴി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ കുഴിച്ച് മൂടി.
Story highlights-inedible fish seized in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here