കണ്ണൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ റദ്ദാക്കി

TRAIN

കണ്ണൂരില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി ഇന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ റദ്ദാക്കി. 1140 ഇതര സംസ്ഥാന തൊഴിലാളികളുമായിട്ടായിരുന്നു ഇന്ന് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ കണ്ണൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ട്രെയിന്‍ പുറപ്പെട്ടിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ വൈകിട്ട് 5.50 നാണ് ലഖ്‌നൗവിലേക്ക് ട്രെയിന്‍ പുറപ്പെട്ടത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 38 കെഎസ്ആര്‍ടിസി ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസില്‍ 30 പേരുമായിട്ടായിരുന്നു യാത്ര. നാളെ ഉച്ചയോടെയാണ് ഈ ട്രെയിന്‍ ലഖ്‌നൗ റെയില്‍വേ സ്റ്റേഷനില്‍ എത്തുക.

Story Highlights: coronavirus, Lockdown, Indian railway,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top