ഇതരസംസ്ഥാന തൊഴിലാളികളുമായി തൃശൂരില്‍ നിന്ന് രണ്ടാമത്തെ ട്രെയിനും പുറപ്പെട്ടു

other state workers

ഇതരസംസ്ഥാന തൊഴിലാളികളുമായി തൃശൂരില്‍ നിന്ന് രണ്ടാമത്തെ ട്രെയിനും പുറപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുളള തൊഴിലാളികള്‍ക്ക് തിരിച്ച് പോകുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനില്‍ മുതിര്‍ന്നവരും കുട്ടികളുമടക്കം 1151 പേരാണുള്ളത്.

read also:ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രാചെലവ്; രാഹുലിന് മറുപടിയുമായി ബിജെപി

വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നായി കെഎസ്ആര്‍ടിസി ബസുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. മന്ത്രി എസി മൊയ്തീന്‍, ചീഫ് വിപ്പ് കെ രാജന്‍ , കളക്ടര്‍ എസ് ഷാനവാസ് തുടങ്ങയിവര്‍ തൊഴിലാളികളെ യാത്രയാക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.

Story highlights-second train left Thrissur with other state workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top