കോയമ്പേടിന് പിന്നാലെ ചെന്നൈയിൽ മറ്റൊരു മാർക്കറ്റിലും കൊവിഡ് പടരുന്നു

ചെന്നൈയില്‍ മറ്റൊരു മാർക്കറ്റിൽ കൂടി കൊവിഡ് പടര്‍ന്നുപിടിക്കുന്നു. അഡയാറിലെ തിരുവാമിയൂര്‍ ചന്തയിലാണ് കൊവിഡ് പടരുന്നത്. ഇവിടെ എട്ടു കച്ചവടക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മാർക്കറ്റ് അടച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവാമിയൂരിൽ എത്തിയ ആളുകളെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നൂറിലധികം പേര്‍ക്ക് ഇവിടെ നിന്ന് രോഗം പടര്‍ന്നിട്ടുണ്ടെന്നാണ് സൂചന. അതിനിടെ ചെന്നൈയില്‍ നാലുപൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടി.ബി.ചത്രം, കില്‍പോക്ക് ,പുതുപേട്ട് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും മദ്യക്കടകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപെടുന്നത്. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടകള്‍ കേന്ദ്രീകരിച്ച് കൊവിഡിന്റെ ക്ലസ്റ്റുകള്‍ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ഒറ്റദിവസം കൊണ്ടു 170 കോടിയുടെ 20 ലക്ഷം ലിറ്റര്‍ മദ്യമാണ് തമിഴ്നാട്ടിലാകെ വിറ്റു പോയത്.
story highlights- coronavirus, tamilnadu, chennai, thirumaviyur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here