കൊവിഡിന്റെ ലോകവ്യാപനം; ചൈനയുടെ തെറ്റോ അല്ലെങ്കിൽ കഴിവില്ലായ്മയോ എന്ന് ട്രംപ്

കൊവിഡ് ബാധ ലോകമെമ്പാടും പകരാൻ കാരണം ഒന്നുകിൽ ചൈനയുടെ ഭാഗത്തെ തെറ്റോ അല്ലെങ്കിൽ കഴിവില്ലായ്മയോ ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. കൊറോണ വൈറസിനെ തുടക്കത്തിൽ തന്നെ തടയാമായിരുന്നു. അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാൽ എന്തോ സംഭവിക്കുകയാണ് ഉണ്ടായത്. അത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവാകാം. അല്ലെങ്കിൽ അവരുടെ കഴിവില്ലായ്മയായിരിക്കാമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവർ ചെയ്യേണ്ടത് ചെയ്തില്ല. അത് വളരെ മോശമായി പോയി.
നേരത്തെയും കൊവിഡിന്റെ കാര്യത്തിൽ ചൈനക്കെതിരെ ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. അറിഞ്ഞുകൊണ്ടാണ് കൊവിഡിനെ ചൈന തടയാതിരുന്നത് എങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചൈന കൊവിഡ് മരണക്കണക്കുകളിൽ കൃത്രിമം കാണിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു. സുതാര്യത കുറവും നിസ്സഹകരണവും ചൈനയുടെ ഭാഗത്ത് നിന്നുണ്ടായി. കൂടാതെ ചൈനയുടെ പക്ഷം പിടിക്കുന്നുവെന്നാരോപിച്ച് ലോക ആരോഗ്യ സംഘടനയ്ക്കും ട്രംപിന്റെ പഴി കേട്ടു.
read also:കൊവിഡ് ഉറവിടം ചൈനയിലെ ലാബ് ആണെന്നതിന് ശാസ്ത്രീയ തെളിവില്ല: ലോകാരോഗ്യ സംഘടന
ഇതിന് മറുപടി ഉള്‍പ്പെടുത്തി ഫ്രാൻസിലെ ചൈനീസ് എംബസിയുടെ ട്വിറ്റർ ഹാൻഡിലിലൂടെ കാർട്ടൂൺ വിഡിയോ പുറത്തുവിട്ടിരുന്നു. അതിൽ ചൈന നിരവധി തവണ കൊവിഡിനെ കുറിച്ച് മുന്നറിപ്പ് തന്നിട്ടുണ്ടെന്നും അതെല്ലാം അമേരിക്ക തള്ളിക്കളയുകയായിരുന്നെന്നും ദൃശ്യവത്കരിച്ചിരുന്നു. അതേസമയം അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. എഴുപത്തിആറായിരത്തില്‍ അധികം ആളുകൾ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
Story highlights-trump ,china, covid19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here