കൊവിഡ് ഉറവിടം ചൈനയിലെ ലാബ് ആണെന്നതിന് ശാസ്ത്രീയ തെളിവില്ല: ലോകാരോഗ്യ സംഘടന

WHO

കൊവിഡിന്റെ ഉറവിടെ ചൈനയിലെ സർക്കാർ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ എമർജൻസി ഡയറക്ടർ മൈക്കിൽ റിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൂഹാനിലെ ലാബിൽ നിന്നാണ് വൈറസ് പകർന്നതെന്ന അമേരിക്കയുടെ വാദം സാധൂകരിക്കുന്ന രേഖകളോ തെളിവുകളോ കൈവശമില്ലെന്നും മൈക്കിൽ റിയാൻ പറഞ്ഞു.

ചൈനയ്ക്കെതിരെ അമേരിക്കൻ പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കഴിഞ്ഞ ദിവസം രം​ഗത്തെത്തയിരുന്നു. കൊറോണ പടർന്നത് ചൈനയിലെ ലാബിൽ നിന്നാണെന്നും തന്റെ കൈവശം തെളിവുണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ച ചൈനക്കാണ് വൈറസ് വ്യാപനത്തില്‍ ഉത്തരവാദിത്വമെന്നും ട്രംപ്​ പറഞ്ഞിരുന്നു.

read also:‘കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്ന് ഉത്ഭവിച്ചത്’; തെളിവുകളുണ്ടെന്ന് മൈക്ക് പോംപിയോ

വൈറസ്​ പരീക്ഷണശാലയിൽ നിന്ന്​ പുറത്തുവിട്ടതാണോ എന്നറിയാൻ അമേരിക്ക ചാരസംഘടനകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു​. എന്നാൽ, കൊവിഡ്​ വൈറസ് മനുഷ്യനിര്‍മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്നാണ്​ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോർട്ട്​ ചെയ്​തത്.

story highlights- WHO, america, donald trump, China, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top