കൈലാസ് മാനസരോവറിലേക്ക് ഉത്തരാഖണ്ഡിലൂടെ പുതിയ പാത; നിർമാണം പൂർത്തിയായി

road

കൈലാസ് മാനസരോവറിലേക്ക് ഉത്തരാഖണ്ഡിലൂടെ പുതിയ പാതയുടെ നിർമാണം പൂർത്തിയായി. ധാർചുല പട്ടണത്തെ ലിപുലെഖ് പാസുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. സമുദ്രനിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിലാണിത്. ഇന്ത്യ- ചൈന അതിർത്തിയിലെ ലിപുലെഖ് പാസ് വരെ എത്തുന്ന റോഡ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്തു.

റോഡ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പദ്ധതി പൂർത്തീകരണത്തിന് പ്രയത്‌നിച്ച ബോർഡർ റോഡ് ഓർഗനൈസേഷനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വൈകാതെ തീർത്ഥാടകർക്കായി റോഡ് തുറന്നു കൊടുക്കും.

read also:‘എന്റെ വഴി തടയാൻ മാത്രം നീ വളർന്നോടാ# വഴി മുടക്കിയ പാമ്പിനെ മദ്യപിച്ച് ലക്കുകെട്ട യുവാവ് കടിച്ചു കൊന്നു: വീഡിയോ

മറ്റ് റൂട്ടുകളെ അപേക്ഷിച്ച് ഏറ്റവും ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായതാണ് പുതിയ പാത. മാത്രമല്ല, വാഹനത്തിൽ രണ്ട് ദിവസംകൊണ്ട് മാനസരോവറിൽ എത്തിച്ചേരാൻ കഴിയും.

Story highlights-Uttarakhand new route to  Mansarovar; Construction is nearing completion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top