മദ്യം വിതരണം ചെയ്യാൻ സൊമാറ്റോ

zomato wish to deliver liquor

ഭക്ഷണ വിതരണത്തിന് പിന്നാലെ മദ്യ വിതരണത്തിനുമൊരുങ്ങി സൊമാറ്റോ. സൊമാറ്റോ സിഇഒ മോഹിത് ഗുപ്ത ഇതിനായി അനുമതി തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കൊവിഡ് അധികം ബാധിക്കാത്ത മേഖലകളിലാകും സൊമാറ്റോ മദ്യ വിതരണം നടത്തുക. ഇന്റർനാഷണൽ സ്പിരിറ്റ്‌സ് ആന്റ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് (ഐഎസ്ഡബ്ല്യുഎഐ) നൽകിയ കത്തിലാണ് സിഇഒ ഇക്കാര്യം അറിയിച്ചത്.

Read Also : സാനിറ്റൈസറിൽ നിന്ന് മദ്യം നിർമാണം; യുവാവ് അറസ്റ്റിൽ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളിൽ മദ്യഷോപ്പ് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ വലിയ കൂട്ടമായി ആളുകൾ എത്തിയതോടെ മുംബൈ അടക്കമുള്ള നഗരങ്ങളിൽ മദ്യശാലകൾ വീണ്ടും അടച്ചു.

 

Story Highlights- zomato wish to deliver liquor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top