കൊടുങ്ങല്ലൂരിൽ വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തി; അഞ്ച് പേർ അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ച് പേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് വടക്ക് വശം മസ്ജിദുൽ ബിലാൽ പളളിയിലാണ് വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയത്.

പള്ളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടക്കുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പള്ളിയിൽ പ്രാർത്ഥന നടത്തികൊണ്ടിരുന്ന അഞ്ച് ആളുകൾ പൊലീസിന്റെ പിടിയിലാകുന്നത്. എറിയാട് യു ബസാർ പുളിപറമ്പിൽഅഫ്‌സൽ, മാന്തുരുത്തിൽ ഷംസുദ്ധീൻ, നെട്ടൂക്കാരൻ മുഹമ്മദാലി, പുളിപറമ്പിൽ മക്കാർ, പുളി പറമ്പിൽഅലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Story Highlights- 5 arrested practicing namaz lockdown violation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top