ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി അജിത് ജോഗിക്ക് ഹൃദയാഘാതം; വെന്റിലേറ്ററിൽ

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിക്ക് ഹൃദയാഘാതം. ഇതേ തുടർന്ന് വസതിയിലെ പൂന്തോട്ടത്തിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമെന്ന് മകൻ അമിത് ജോഗി പ്രതികരിച്ചിട്ടുണ്ട്.
read also:അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധനാ കൗണ്ടറുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി
റായ്പൂരിലെ നാരായണാ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 74 കാരനായ അജിത് ജോഗി വെന്റിലേറ്ററിലാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ശ്വാസമുട്ടൽ അനുഭവപ്പെട്ടതിനാലാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
Story highlights-ajit jogi suffers cardiac arrest
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News