അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധനാ കൗണ്ടറുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

cm pinarayi vijayan press meet

അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധനാ കൗണ്ടറുകള്‍ ആരംഭിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ സിസ്റ്റം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതയും മുഖ്യമന്ത്രി പറഞ്ഞു.

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെയും വിവരം അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ അനുവദിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഡല്‍ഹിക്ക് സമീപപ്രദേശങ്ങളിലെ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിച്ച് കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം തുടരുന്നത്. മുംബൈ, ബംഗളൂരു നഗരങ്ങളില്‍ നിന്ന് കേരളീയരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ലഭ്യമാക്കുന്നതിന് മാര്‍ഗങ്ങള്‍ തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്ന കാര്യം ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി സംസാരിച്ചു. അവരെ കപ്പലില്‍ അയക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിലെത്തിയാല്‍ സ്‌ക്രീനിംഗ് നടത്തി ഇവരെ വീടുകളിലേക്ക് വിടാവുന്നതാണ്. മാലിദ്വീപില്‍ നിന്ന് എത്തുന്ന കപ്പലില്‍ മറ്റു സംസ്ഥാനക്കാരുമുണ്ട്. അവരില്‍ ദൂരസംസ്ഥാനക്കാര്‍ക്ക് ഇവിടെത്തന്നെ ക്വാറന്റീന്‍ സൗകര്യം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Story Highlights: More checking counters to be set up at border: CM

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top