പ്രവാസികളുമായി ഖത്തറില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് ; ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ എത്തും

flight

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളുമായി ഖത്തറില്‍ നിന്ന് ആദ്യവിമാനം ഇന്ന് വൈകിട്ട് ഏഴുമണിയോടെ പുറപ്പെടും. എയര്‍ ഇന്ത്യയുടെ 1എക്‌സ്476 വിമാനത്തിലാണ് ഖത്തറില്‍ നിന്നുള്ള ആദ്യസംഘം യാത്ര തിരിക്കുന്നത്. 181 യാത്രക്കാരുമായാണ് വിമാനം യാത്രയ്ക്ക് തയാറെടുക്കുന്നത്.

read also:കൊവിഡ് വ്യാപന പ്രതിസന്ധി; ബിഎംസിയിലെ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു

ഞായറാഴ്ച പുലര്‍ച്ചെ 1.40ന് വിമാനം കൊച്ചിയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. ചെക്ക് ഇന്‍ കൗണ്ടറില്‍ യാത്രക്കാര്‍ ഇന്ത്യന്‍ എംബസിയും എയര്‍ ഇന്ത്യയും നല്‍കുന്ന സ്വയംസാക്ഷ്യപത്രങ്ങള്‍ പൂരിപ്പിച്ച് നല്‍കണം. ഇന്ത്യന്‍ എംബസി അധികൃതര്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് മാസ്‌ക്ക്, കൈയുറ, സാനിറ്റൈസര്‍ എന്നിവയടങ്ങിയ കിറ്റ് നല്‍കും.

Story highlights-First flight from Qatar with expatriates today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top