കൊറോണയ്‌ക്കെതിരെ പരീക്ഷണാർത്ഥം നിർമിച്ച മരുന്ന് കഴിച്ചു; ചെന്നൈയിൽ മരുന്ന് കമ്പനി ജീവനക്കാരൻ മരിച്ചു

കൊറോണയ്‌ക്കെതിരെ പരീക്ഷണാർത്ഥം നിർമിച്ച മരുന്ന് കഴിച്ച് ആയുർവേദ മരുന്ന് കമ്പനിയിലെ ജീവനക്കാരൻ മരിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുജാത ബയോടെക് എന്ന മരുന്ന് കമ്പനിയിലെ പ്രൊഡക്ട് മാനേജരായ കെ.ശിവനേശൻ ആണ് മരിച്ചത്. പെട്രോളിയം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു അടങ്ങിയ മിശ്രിതം ശിവനേശനും കമ്പനി ഉടമയും മറ്റ് ജീവനക്കാരും ചേർന്ന് കഴിക്കുകയായിരുന്നു.

കഴിഞ്ഞ 27 വർഷമായി സുജാത ബയോടെകിൽ ജോലി ചെയ്ത് വരികയായിരുന്നു ശിവനേശൻ. കമ്പനി ഉടമ ഡോ. രാജ്കുമാറിന്റെ നിർദേശ പ്രകാരമാണ് കൊറോണയ്‌ക്കെതിരെ മരുന്ന് നിർമിക്കാൻ ശിവനേശൻ ഉൾപ്പെടെയുള്ള ജീവനക്കാർ തീരുമാനിച്ചത്. പരീക്ഷണത്തിനിടെ സോപ്പുകളുടെ നിർമാണത്തിനും പെട്രോളിയം ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രേറ്റ് ഇരുവരും കുടിക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

read also: സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ക്ഡൗണെന്ന് മുഖ്യമന്ത്രി ; ഇളവുകള്‍ അറിയാം

വ്യാഴാഴ്ച രാത്രി 8 മണിയോടെ ശിവനേശൻ മരണപ്പെട്ടു. കമ്പനി ഉടമയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മരണത്തിനിടയാക്കിയ മിശ്രിതം ലാബിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

story highlights- coronavirus, chennai, pharma firm employee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top