മദ്യശാലകള്‍ അടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സുപ്രികോടതിയില്‍

ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ മദ്യശാലകള്‍ അടച്ചിടണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചു. വ്യാഴാഴ്ച വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മദ്രാസ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
read also:മദ്യശാലകൾ തുറക്കാൻ കർണാടകയുടെ ഉത്തരവ്; പാർസലായി മദ്യം നൽകാം
മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹര്‍ജികള്‍ പരിഗണിച്ച കോടതി മദ്യശാലകള്‍ അടക്കാന്‍ വെള്ളിയാഴ്ച ഉത്തരവിട്ടു. അതേസമയം, ഓണ്‍ലൈനായുള്ള വില്‍പ്പനയും ഹോം ഡെലിവറിയും കോടതി അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ (ടാസ്മാക്) തുറന്നത്. വ്യാഴാഴ്ച മാത്രം 172 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട്ടില്‍ വിറ്റത്. മദ്യശാലകള്‍ തുറന്നപ്പോള്‍ സാമൂഹിക അകലം നിലനിര്‍ത്തുന്നതിലുണ്ടായ കടുത്ത വീഴ്ചകള്‍ ചൂണ്ടികാട്ടി ഹരജിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Story highlight-tamilnadu against High Court order close liquor shops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here