ക്ഷേത്രഫണ്ട് സര്‍ക്കാര്‍ എടുത്തുകൊണ്ടുപോകുന്നു എന്ന പ്രചാരണം തെറ്റ്; മുഖ്യമന്ത്രി

temple funds  taken away  left government propaganda is wrong; CM

ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുത്തുകൊണ്ടുപോകുന്നു എന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് നൂറു കോടി രൂപയും മലബാര്‍-കൊച്ചി ദേവസ്വങ്ങള്‍ക്ക് 36 കോടിയുമാണ് നീക്കിവെച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ ഇടത്താവളങ്ങള്‍ക്കു വേണ്ടി കിഫ്ബി 142 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ശബരിമല തീര്‍ത്ഥാടത്തിനുള്ള പ്രത്യേക ഗ്രാന്റ് 30 കോടി രൂപയുടെതായിരുന്നു. കൂത്താട്ടുകളം മഹാദേവ ക്ഷേത്രമടക്കം തകര്‍ച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പരിരക്ഷണത്തിനായി ഒരു പ്രത്യേക പ്രൊജക്ട് നടപ്പാക്കിവരികയാണ് സര്‍ക്കാര്‍. ഇതിനായി 5 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. തത്വമസി എന്ന പേരിലുള്ള ഒരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ഹെറിറ്റേജ് സ്‌കീം പ്രകാരം 10 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. ബജറ്റിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ സര്‍ക്കാര്‍ കൊണ്ടുപോകുകയാണോ സര്‍ക്കാര്‍ കൊടുക്കുകയാണോ എന്ന് മനസ്സിലാകും. ഇതൊക്കെയാണ് സത്യമെന്നിരിക്കെ സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്താനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ചിലര്‍. ഒരു മഹാദുരന്തത്തിന്റെ ഘട്ടത്തില്‍ പോലും ‘ചോരതന്നെ കൊതുകിന് കൗതുകം’ എന്ന മട്ടില്‍ പെരുമാറരുത് എന്നേ പറയാനുള്ളൂ ‘ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ പല ക്ഷേത്രങ്ങളും അതാത് സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, ഗുജറാത്തിലെ അംബാജി ക്ഷേത്രം, മഹാലക്ഷ്മി ദേവസ്വം കോലാപൂര്‍ മഹാരാഷ്ട്ര, ഷിര്‍ദ്ദി സായിബാബാ ട്രസ്റ്റ് (മഹാരാഷ്ട്ര) 51 കോടി രൂപ, മാതാ മന്‍സിദേവി ക്ഷേത്രം ഉത്തരാഖണ്ഡ്, മഹാവീര്‍ ക്ഷേത്രം പാട്‌ന ബിഹാര്‍ എന്നിവയാണ് ആ ക്ഷേത്രങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

Story Highlights: temple funds, left government,  propaganda is wrong; CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top