സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ഉടൻ തുറക്കില്ല

സർക്കാർ അനുമതി നൽകയെങ്കിലും സംസ്ഥാനത്തെ കള്ള്ഷാപ്പുകൾ ഉടൻ തുറക്കില്ല. കള്ളിന്റെ ലഭ്യതക്കുറവും പാലക്കാട് നിന്ന് കള്ള് കൊണ്ടുവരുന്നതിന് അനുമതി ലഭിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഭക്ഷണം പാഴ്‌സലായി മാത്രമേ നൽകാനാകൂ എന്നതിനാൽ ഫാമിലി റെസ്റ്റോറന്റായി മാറിയ ഷാപ്പുകളും അടഞ്ഞു കിടക്കാനാണ് സാധ്യത.
മാർച്ച് അവസാന ആഴ്ചയോടെയാണ് സംസ്ഥാനത്തെ കള്ള് വ്യവസായം പൂർണമായി നിലയ്ക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ മാസം 13 മുതൽ ഷാപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ, ഷാപ്പുകളിൽ പൂർണതോതിലുള്ള പ്രവർത്തനങ്ങൾ സാധ്യമാകുന്നില്ല. ജില്ലാ അതിർത്തികൾ പിന്നിട്ട് പാലക്കാട് നിന്ന് കള്ള് എത്തിക്കാനുള്ള അനുമതി ഇല്ല. അതുകൊണ്ട് തന്നെ ഷാപ്പുകൾ ഈ മാസം 13ന് തുറക്കാൻ കഴിയില്ലെന്നാണ് ഷാപ്പുടമകൾ വ്യക്തമാക്കുന്നത്. ഷാപ്പു നടത്തിപ്പുകാർക്ക് പുറമേ അനുബന്ധ തൊഴിലാളികൾക്കും ഇനിയും ഏറെനാൾ കാത്തിരിക്കേണ്ടി വരും. ഭക്ഷണം പാഴ്‌സലായി മാത്രമേ നൽകാവു എന്നതിനാൽ ഫാമിലി റെസ്റ്റോറന്റുകളായി പ്രവർത്തിക്കുന്ന ഷാപ്പുകൾക്കും ഉടൻ പ്രവർത്തനം തുടങ്ങാനാവില്ല.
Story highlight: toddy shops in the state will not open soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here