അജിത് ജോഗിയുടെ നില അതീവ ഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ഡോക്ടര്‍മാര്‍

ajith jogi

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അതീവ ഗുരുതരാവസ്ഥയിലാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോമ അവസ്ഥയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

read also:രോഗബാധിതരുടെ എണ്ണം 18000 കടന്നു; മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം

റായ്പുരിലെ ശ്രീനാരായാണ ആശുപത്രിയിലാണ് അജിത് ജോഗി ചികിത്സയില്‍ കഴിയുന്നത്. ശ്വാസതടസം നേരിടുന്നതിനാല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ വീട്ടില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story highlights-Ajit Jogi’s condition is serious

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top