ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല

കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം അനുസരിച്ചുളള ആറാം സെമസ്റ്റര്‍ (റഗുലര്‍, പ്രൈവറ്റ്), സിബിസിഎസ്എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ 27നും അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (പ്രൈവറ്റ്) പരീക്ഷകള്‍ ജൂണ്‍ നാലിനും ആരംഭിക്കും.നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കുമെന്നും എംജി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും (Updated on 21-05-2020 at 16.28)
സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടിജലീലിന്റെ അധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
Story Highlights: Graduate exams to be resumed on May 26, MG University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here