Advertisement

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും

May 21, 2020
Google News 1 minute Read
exam

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടിജലീലിന്റെ അധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷകൾ നടത്തേണ്ടത്. അവസാന വർഷ പരീക്ഷകൾക്ക് മുൻഗണന നൽകണമെന്നാണ് തീരുമാനം. ഓരോ സർവകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കണം പരീക്ഷാതിയതികൾ തീരുമാനിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും കെ.ടി.ജലീൽ അറിയിച്ചു.

read also:എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: കണ്ടയ്ൻമെന്റ് സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയേക്കും

അടുത്ത അധ്യയനവർഷം ക്ലാസുകൾ ജൂൺ മാസത്തിൽത്തന്നെ ഓൺലൈൻ മാർഗത്തിൽ ആരംഭിക്കണമെന്നും നിർദേശമുണ്ട്.

Story highlights- university exams begin on june

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here