ഇന്നത്തെ ട്രോളന്മാരുടെ അവരറിയാത്ത ചരിത്രം; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

history trollans facebook post

ട്രോളന്മാർക്ക് ചരിത്രപരമായ ബന്ധമുണ്ടോ? 21ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ മാത്രം പിറവി കൊണ്ട പ്രതിഭാസമെന്ന് തെറ്റിദ്ധരിക്കപ്പെട്ടു പോയ ട്രോളന്മാരുടെ ചരിത്രം പറയുകയാണ് എൻ എസ്സ് എന്ന ഫേസ്ബുക്ക് ഉപഭോക്താവ്. 20ആം നൂറ്റാണ്ടിൻ്റെ മധ്യം വരെ ചെല്ലുന്ന ട്രോളന്മാരുടെ അവരറിയാത്ത ചരിത്രമാണ് എൻ എസ്സ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ പങ്കുവച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read Also: ’10 രൂപയ്ക്ക് തുർതുറെ’; ചിരിയുണർത്തി ഒരു വീഡിയോ

എൻ എസ്സിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

“ഇന്നത്തെ ട്രോളന്മാരുടെ അവരറിയാത്ത ചരിത്രം”

‘Found Footage Filmmaking’ എന്ന് പറയുമ്പോൾ പലപ്പോഴും നമ്മൾ ഒരു genre ആയി തെറ്റിദ്ധരിക്കാറുണ്ട്. സിനിമയിൽ അഗാധമായ അറിവുണ്ടെന്ന് അവകാശപ്പെടുന്നവർ വരെ Found Film Footage ടെക്നിക്കും Found Footage ഫിലിം മേക്കിങ്ങുമായി കൂട്ടി കലർത്താറുണ്ട്.

എന്താണ് Found Footage Films ??

Recycled images, videosൽ എഡിറ്റിങ്ങ് നടത്തി നിർമ്മിച്ചെടുക്കുന്ന സിനിമകളെയാണ് found footage films എന്ന് പറയുന്നത്‌. ചുരുക്കി പറഞ്ഞാൽ ഷൂട്ടിംഗ് എന്ന procedure ഈ സിനിമകൾക്കില്ല; പകരം collection of footage എന്ന procedure ആണ് നടത്തുന്നത്.

Found footage films എന്ന പേരിൽ പലപ്പോഴും ആളുകൾ share ചെയ്തു കാണപ്പെടുന്ന സിനിമകൾ ആണ് The Blairwitch Project (1996), Paranormal activity (2007), Cloverfield തുടങ്ങിയവ. എന്നാൽ ഇവയൊന്നും found footage films അല്ല, ഇവയൊക്കെ ഷൂട്ടിംഗ് എന്ന procedure ഫോളോ ചെയ്തത് കൊണ്ട് തന്നെ Pseudo found footage films എന്ന് വിളിക്കാം.

ഒരു പക്ഷെ പ്രാകൃതമായ ഫിലിം മേക്കിങ് ആയി തോന്നുന്നെങ്കിൽ ആദ്യം തന്നെ പറയട്ടെ; ഇത് സിനിമയുടെ evolutionary പ്രോഡക്റ്റ് ആണ്. Minimalistic representation ആയ പിക്കാസോയുടെ cubism art movement ഒക്കെ കലാരംഗത്ത് പ്രീതിക്ക് പാത്രമായപ്പോൾ തഴയപ്പെട്ട സിനിമയുടെ നവോത്ഥാന മുന്നേറ്റമാണ് found footage films (FFF).

Eisenstein ന്റെ Theory of Montage മായി ഒരു അഭേദ്യമായ ബന്ധം തന്നെയുണ്ട് FFFന്. Kuleshov, Pudovkin തുടങ്ങിയവരുടെ സിനിമകളിൽ FFFന്റെ വേരുകൾ കാണാം. 1936 ൽ ഇറങ്ങിയ ജോസഫ്‌ കോർനെലിന്റെ ‘Rose Hobert’ ആണ് ലോകത്തെ ആദ്യത്തെ found footage ചിത്രം. Found footage സിനിമകളുടെ പിതാവ്‌ ആരെന്ന് ചോദിച്ചാൽ നമ്മുക്ക് ജോസഫ്‌ കോർനെലിനെ കാട്ടികൊടുക്കാമെന്ന് ചുരുക്കം. അധികമാരും ഓർമ്മിക്കപ്പെടാതെ പോയ Rose Hobert എന്ന നടിയെ ഹൈലൈറ്റ് ചെയ്ത് നിർമ്മിച്ച സിനിമയാണിത്. ഈ സിനിമ നിർമ്മിക്കുന്നതിനായി East of Borneo എന്ന 1930 ൽ ഇറങ്ങിയ ബി-ഗ്രേഡ് സിനിമയുടെ ക്ലിപ്പുകളാണ് കൂടുതലായി ഉപയോഗപ്പെടുത്തിയത്.

Found footage സിനിമകളുടെ കൂട്ടത്തിലും ലോക സിനിമയുടെ കൂട്ടത്തിലും ഏറ്റവും റാഡിക്കൽ ആയ എക്‌സ്പെരിമെന്റിന് വിധേയമായ സിനിമ ഏതെന്ന് ചോദിച്ചാൽ അത് ഫ്രഞ്ച് avant garde സംവിധായകൻ Guy Debord സംവിധാനം ചെയ്ത ‘Howls for sade’ (1952) എന്ന found footage സിനിമയാണ്. എന്താണ് ഈ സിനിമയ്ക്ക് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ, ഈ സിനിമയിൽ ചിത്രങ്ങളോ ദൃശ്യങ്ങളോ ഇല്ല..!! ഒന്ന് ഞെട്ടിയില്ലേ..??

അതേ.. ഈ സിനിമയിൽ ശബ്ദങ്ങൾ വരുമ്പോൾ ഒരു സോളിഡ് വൈറ്റ് കളർ സ്ക്രീനിൽ തെളിയും. നിശ്ശബ്ദമാകുന്ന സമയത്ത് സോളിഡ് ബ്ലാക്ക് കളർ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. പരീക്ഷണം അതിന്റെ അതിർത്തികൾ ലംഘിച്ചു മുന്നോട്ട് പോയത് കൊണ്ടായിരിക്കണം, ഈ സിനിമയുടെ ആദ്യ സ്ക്രീനിംഗ് തുടങ്ങി 20 മിനുട്ടുകൾ കഴിഞ്ഞപ്പോൾ Audience ബഹളം വച്ചു സ്ക്രീനിങ് നിർത്തിവയ്‌ക്കേണ്ടി വന്നു.

പിന്നീട് FFFൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച സംവിധായകൻ ആണ് Bruce Conner. FFFന്റെ ജനപ്രീതി ഒരു പരിധിവരെ വർധിപ്പിക്കാൻ conner സിനിമകൾക്ക് കഴിഞ്ഞു. ‘A movie’ എന്ന 1958 ൽ പുറത്തിറങ്ങിയ എക്‌സ്പെരിമെന്റ് കൊളാഷ് ഫിലിമിലെ ഒരു സീൻ മൊണ്ടാഷിന്റെ ശക്തി പ്രേക്ഷകരെ ശരിക്കും ബോധ്യപ്പെടുത്തി. കിടക്കയിൽ നഗ്നയായി കിടക്കുന്ന ഒരു യുവതിയുടെ സീൻ (പോൺ ഫിലിമിൽ നിന്ന് എടുത്തത്) ഒരു സബ്മറൈനിൽ periscope ലൂടെ നോക്കിക്കാണുന്ന നാവികന്റെ സീനുമായി ഇന്റർകട്ട് ചെയ്തു കൊണ്ടാണ് Connor ആളുകളെ അത്ഭുതപ്പെടുത്തിയത്. 60 കളോടെ found footage സിനിമകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. പ്രധാനമായും അമേരിക്കയിലാണ് ഈ സിനിമശാഖയുടെ വളർച്ച കണ്ടത്. Bruce Connor, Arther Lipsett പോലെയുള്ള avant garde filmmakers ഈ സിനിമശാഖയുടെ പ്രാരംഭ ഘട്ടത്തിൽ ക്വാളിറ്റി കണ്ടന്റ്‌സ് എത്തിച്ചുകൊണ്ടിരുന്നു.
(link: https://www.dailymotion.com/video/x248brc)

ഇനി പറയാൻ പോകുന്നത് FFF ൽ തുടങ്ങി മെയിൻസ്‌ട്രീം സിനിമാരംഗത്തെ ഇതിഹാസമായി മാറിയ ഒരു വ്യക്തിയുണ്ട്. മറ്റാരുമല്ല, സാക്ഷാൽ Woody Allen. 1966-ൽ ‘Whats up, Tiger Lily?’ എന്ന found footage സിനിമയിലൂടെയാണ് ഫീച്ചർ ഫിലിം രംഗത്തേക്ക് വുഡി ചുവട് വയ്ക്കുന്നത്. ‘International Secret Police’ എന്ന ജാപ്പനീസ് ചലച്ചിത്രം റീഡബ്ബ്‌ലൂടെയും എഡിറ്റിംഗിലൂടെയും പ്ലോട്ട് മൊത്തത്തിൽ ഉടച്ചുവാർത്ത് കോമഡി genre മൂവി ആക്കി മാറ്റുകയായിരുന്നു. ഒരു സീക്രട്ട് എഗ്ഗ് സാലഡ് റെസിപ്പിക്ക് പുറകെ പോകുന്ന സീക്രട്ട് പോലീസ് ആണ് സിനിമയുടെ കഥ. പിന്നീട് Manhattan, Annie Hall തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം സംഭാവന നൽകിയത് സിനിമാ ലോകം സാക്ഷ്യം വഹിച്ചതാണ്.

ഇത് പോലെ found footage ൽ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച മറ്റ് രണ്ട് അതികായകന്മാർ ആണ്, Andrei Tarkovsky യും ഫ്രഞ്ച് ന്യൂ വേവിന്റെ അമരത്ത് ഉണ്ടായിരുന്ന Jean Luc Godard ഉം. ‘The Mirror’ എന്ന 1975 സിനിമയിലൂടെയാണ് Tarkovsky found footage സിനിമാ പരീക്ഷണത്തിൽ പങ്കാളിയായത്. പൂർണമായും ഒരു found footage സിനിമയാണെന്ന് നമ്മുക്ക് പറയാൻ കഴിയില്ലെങ്കിലും, തന്റെ (partially autobiographical) ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടത്തെ സോവിയറ്റ്‌ യൂണിയനിൽ നടന്ന സംഭവ വികാസങ്ങളുമായി തട്ടിച്ചു പറഞ്ഞു പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. Home movies ഉം പബ്ലിക് ഡൊമൈൻ വീഡിയോകളും ആണ് ഈ ചിത്രത്തിൽ അദ്ദേഹം പ്രയോജനപ്പെടുത്തിയത്. ‘Histoires Du Cinema’ (1989) എന്ന ചിത്രത്തിലൂടെയാണ് ഗൊദാർദ് found footage സിനിമയിൽ വരുന്നത്. പലപ്പോഴും സ്റ്റേറ്റ് സെൻസറിങ്ങിനെ അതിജീവിക്കാൻ ഈ സിനിമാ ശാഖയെ പല avant garde filmmakers ഉം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് Peter Tscherkaskky, Abigail Child, Ken Jacobs, Martin Arnold എന്ന് തുടങ്ങി Adam Curtis, John Torres, Graig Baldwin, Michael Haneke, Barabara Hammer വരെയുള്ള found footage ആർട്ടിസ്റ്റുകളുടെ വർക്കുകൾ വരെ സിനിമാലോകം വീക്ഷിച്ചു. എന്നാൽ ഇവർക്കാർക്കും critics circle ന് പുറത്തേക്ക് ഈ ശാഖയുടെ വളർച്ചയെ കൊണ്ടെത്തിക്കാൻ സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.

ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടായിരിക്കും, ഈ 21ആം നൂറ്റാണ്ടിൽ found footage സിനിമകൾക്ക് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന്.

അതിന്റെ ഉത്തരമാണ് നമ്മുടെ ട്രോളന്മാർ..!!

ഈ സിനിമാ ശാഖയുടെ കോമഡി genre ൽ ഉള്ള എബിലിറ്റി വുഡി അല്ലെനിലൂടെ നമ്മൾ കണ്ടതാണ്, അതിന്റെ പുതിയ ആവിഷ്കരമാണ് നമ്മുടെ ട്രോൾ വീഡിയോസ്/മൂവീസ്. നമ്മുടെ മുഖ്യധാരാ സിനിമകളെ rapid fire editing ലൂടെയും Image repetative editing ലൂടെയും അവർ ജനങ്ങളിൽ വളരെ എളുപ്പത്തിൽ എത്തിക്കുക ഉണ്ടായി. Meme കളിൽ നിന്നും കാർട്ടൂൺകളിൽ നിന്നുമാണ് ട്രോൾ വീഡിയോകൾ ഉത്ഭവിച്ചതെന്ന് പറയുന്നതിൽ തെറ്റുണ്ട്. നമ്മൾ അറിയാത്ത ഇതിന്റെ വേരുകൾ ചെന്നെത്തുന്നത് avant garde filmmakers ൽ ആയിരിക്കും. അവർ metaphorical, അല്ലെങ്കിൽ minimalistic സ്റ്റൈലിൽ കഥ പറയാൻ ശ്രമിച്ചതിന്റെ പരിണിത ഫലമാണ് നമ്മുടെ ട്രോൾ സിനിമകൾ എന്ന് പറഞ്ഞാൽ ഒട്ടും അതിശയം തോന്നേണ്ട കാര്യമില്ല.

പണ്ട് സെൽവൻ P.W.D എന്നു പറഞ്ഞു ടെർമിനേറ്റർ എന്ന ഹോളിവുഡ്‌ സിനിമ റീഡബ്ബ്‌ ചെയ്തു ഇറക്കിയത് ഓർമയുണ്ടോ? എന്റെ അറിവിൽ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കോമഡി genre found footage സിനിമയാണ് അത് (അവർപോലും അറിയാതെ അവർ ഒരു അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു). പിന്നീട് ടൈറ്റാനിക്ക് സിനിമ വച്ചും ഇതു പോലെ found footage മൂവി നിർമ്മിച്ചതായി ഓർമ്മയുണ്ട്. ഈ അടുത്ത്‌ നമ്മുടെ സിനിമാ പ്രവർത്തകർക്ക് ഷെയർ ചെയ്തു കണ്ട അതുൽ ശ്രീ എന്ന വ്യക്തി ചെയ്ത “സിംബമോൻ” എന്ന എഡിറ്റിംഗ് വർക്കും ഒരു ലക്ഷണമൊത്ത found footage ഫിലിം ആണ്. പ്രമുഖരായ ട്രോളന്മാർ എല്ലാം ഒരു തരത്തിൽ നോക്കിയാൽ കോമഡി genre ലെ found footage ആർട്ടിസ്റ്റുകൾ ആണ്. ഇവരൊക്കെ കോമഡി എന്ന genre ൽ നിൽക്കാതെ ഒരുപടി മുന്നോട്ട് പോകുകയാണെങ്കിൽ നമ്മുക്ക് മറ്റൊരു സിനിമാ ശാഖയുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാം ഭാവിയിൽ.

ഈ സിനിമ ശാഖയുടെ വളർച്ചയ്ക്ക് ഇപ്പോൾ ആവശ്യം recognition ആണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന പലർക്കും തങ്ങൾ ചെയ്യുന്നത് കോപ്പിറൈറ്റ് വയലേഷൻ (ഇവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം) അപ്പുറം ഒരു ആർട്ട്‌വർക്ക്‌ ആണ് എന്ന ചിന്തയില്ല. ഇതിൽ നിന്ന് മാറ്റം വരണമെങ്കിൽ found footage festivals സംഘടിപ്പികുകയോ അല്ലെങ്കിൽ പ്രമുഖ ചാനലുകൾ, അല്ലെങ്കിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്ന അവാർഡ് നിശകളിൽ ഇവർക്കായി ഒരു അവാർഡ് മാറ്റി വയ്ക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി, ഫൗണ്ട് ഫൂട്ടേജ് സിനിമാ ലോകത്ത് നിന്ന് നമ്മുക്ക് സീരിയസ് വർക്കുകൾ പ്രതീക്ഷിക്കാം..!!

Story Highlights: history of trollans facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top