സംസ്ഥാനത്തെ ഹോം ക്വാറന്റീൻ നിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി

സംസ്ഥാനത്തെ ഹോം ക്വാറന്റീൻ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി. സ്വന്തം താമസ സ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ബാത്ത്റൂമും ഉള്ള വ്യക്തികൾക്ക് മാത്രമേ ഹോം ക്വാറന്റീൻ അനുവദിക്കാൻ പാടുള്ളൂ. ഈ സൗകര്യങ്ങൾ മാർഗരേഖ പ്രകാരം ലഭ്യമാണോ എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
മാർഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കിൽ അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ പെയിഡ് ക്വാറന്റീൻ സൗകര്യമോ, സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യമോ അനുവദിക്കാവുന്നതാണ്. ക്വാറന്റീനിലുള്ള വ്യക്തി വീട്ടിലെ മുതിർന്ന വ്യക്തികൾ/മറ്റ് രോഗബാധയുള്ള വ്യക്തികൾ എന്നിവരുമായി യാതൊരു വിധത്തിലും സമ്പർക്കവത്തിൽ ഏർപ്പെകടാൻ പാടുള്ളതല്ല. ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തിൽവയ്‌ക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.
read also: രാജ്യത്ത് 24 മണിക്കൂറിനിടെ 3,277 കൊവിഡ് കേസുകൾ; മരണം 2,000 കടന്നു
ഹോം ക്വാറന്റീൻ ചട്ടങ്ങൾ അനുസരിച്ചുകൊളളാമെന്ന് വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്. ആരോഗ്യവകുപ്പിന്റെ മാർഗ നിർദേശങ്ങൾ പാലിക്കപ്പെടാത്തപക്ഷം ഇത് തെറ്റിക്കുന്ന വ്യക്തിയെ പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ്, മറ്റ് അനുബന്ധ സർക്കാർ ഉത്തരവുകൾ എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.
story highlights- coronavirus, lockdown, quarantine guideline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here