ലോക്ക് ഡൗൺ; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വിഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചർച്ചയിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ചും ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ചർച്ച ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം ചേരുക. കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി ചേരുന്ന അഞ്ചാമത്തെ യോഗമാണിത്.
രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും ഹോട്ട്‌സ്‌പോട്ടുകളിൽ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും
ചർച്ച ചെയ്‌തേക്കും.
read also:കൊവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
അതേസമയം,രാജ്യത്ത് മെയ് 17-ന് ശേഷം തുറക്കേണ്ട മേഖലകൾ സംബന്ധിച്ച ധാരണയുണ്ടാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ശനിയാഴ്ച രണ്ട് സുപ്രധാന യോഗങ്ങൾ വിളിച്ചുചേർത്തിരുന്നു. ഇതിൽ ആദ്യത്തെ യോഗത്തിൽ ചർച്ച ചെയ്തത് കൊവിഡ് കേസുകൾ കുത്തനെ റിപ്പോർട്ട് ചെയ്ത മേഖലകളെക്കുറിച്ചും മറ്റൊന്ന് വ്യാവസായ യൂണിറ്റുകൾ തുറക്കുന്നത് സംബന്ധിച്ചുമായിരുന്നു. മാത്രമല്ല, ഇന്ന് അദ്ദേഹം ചീഫ് സെക്രട്ടറിമാരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
Story highlights-Lock down The prime minister will hold talks with the chief ministers tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here