ഡൽഹിയിൽ വീണ്ടും ഭൂചലനം

Earthquake

ലോക് ഡൗണിനിടെ ഡൽഹിയിൽ വീണ്ടും ഭൂചലനം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ഭൂകമ്പ മാപിനിയിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ലോക് ഡൗണിനിടെ ഇത് മൂന്നാം തവണയാണ് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെടുന്നത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആഴ്ചകൾക്ക് മുൻപ് നടന്ന രണ്ട് ഭൂചലനങ്ങളിലും പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേയ്ക്ക് ഓടിയത് വാർത്തായായിരുന്നു.

story highlights- Earthquake, delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top