Advertisement

പിഎം കെയറിലേക്ക് സംഭാവനയായി എത്തുന്നത് കോടിക്കണക്കിന് രൂപ; ഓഡിറ്റ് ഉറപ്പ് വരുത്തണമെന്ന് രാഹുല്‍ ഗാന്ധി

May 10, 2020
Google News 2 minutes Read
PM ensures the pm care fund is audited; rahul gandhi

റെയില്‍വേ അടക്കമുള്ള വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിഎം കെയറിലേക്ക് സംഭവന ചെയ്യുന്ന സാഹചര്യത്തില്‍ ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടോയെന്ന് പ്രധാനമന്ത്രി ഉറപ്പ് വരുത്തണമെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനുമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സമാനമായ രീതിയില്‍ രൂപികരിച്ച ധനസമാഹരണ പദ്ധതിയാണ് പിഎം കെയര്‍.

പണം സ്വീകരിക്കുന്നതിന്റെയും ചെലവാക്കുന്നതിന്റെയും രേഖകള്‍ പൊതുജനത്തിന് ലഭ്യമാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് പിഎം കെയറിലേക്ക് സംഭാവനയായി നല്‍കുന്നത്. അതുകൊണ്ട് തന്നെ കണക്കുകള്‍ സുതാര്യമാകണമെന്നും രാഹുല്‍ വ്യക്തമാക്കി.

 

Story Highlights: PM ensures the pm care fund is audited; rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here