കൊവിഡ് മുന്നറിയിപ്പ് തടഞ്ഞുവയ്ക്കാൻ ഷി ജിൻപിങ് ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി ഡബ്ല്യുഎച്ച്ഒ

Shi Jinping

കൊവിഡിനെക്കുറിച്ചുള്ള ആഗോള മുന്നറിയിപ്പ് വൈകിപ്പിക്കാൻ ചൈനീസ് പ്രസിഡന്റ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനമിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന വാർത്ത തിരസ്‌കരിച്ച് ഡബ്ല്യുഎച്ച്ഒ.

ആഗോള മുന്നറിയിപ്പ് വൈകിപ്പിക്കാൻ ചൈനീസ് പ്രസിഡന്റ്, ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറലിനെ ഫോണിൽ ബന്ധപ്പെട്ടതായാണ് ജർമൻ വാർത്താ ഏൻസി റിപ്പോർട്ട് ചെയ്തിരുന്നത്. ജർമൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡെർ സ്പീഗൽ എന്ന വാർത്താ ഏൻസി റിപ്പോർട്ട് നൽകിയിരുന്നത്.

ജനുവരി 21ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ടെഡ്രോസിനെ വിളിച്ചതായും കൊറോണയെ സംബന്ധിച്ച് വിവരങ്ങൾ നാല് മുതൽ ആര് ആഴ്ചവരെ തടഞ്ഞുവെക്കാൻ ആവശ്യപ്പെട്ടതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും അസത്യവുമാണെന്നും ടെഡ്രോസും ഷി ജിൻപിങും തമ്മിൽ ഒരിക്കലും ഫോൺകോൾ ഉണ്ടായിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ ആവർത്തിച്ചുള്ള ട്വീറ്റുകളിലൂടെ വ്യക്തമാക്കുന്നു.

read also:എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നെത്തിയ യുവതിയുടെ മകന്

ലോകാരോഗ്യ സംഘടനക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻപ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു തുടർച്ചയായി ഡബ്ല്യുഎച്ച്ഒയ്ക്കുള്ള ധനസഹായവും ട്രംപ് നിർത്തിവച്ചിരുന്നു.

Story highlights-The WHO dismissed the news that Shi Jinping had been asked to stop the covid warning

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top