Advertisement

തൃശൂരിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് 32 ദിവസത്തിന് ശേഷം

May 10, 2020
Google News 1 minute Read
coronavirus

തൃശൂർ ജില്ലയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് 32 ദിവസത്തെ ഇടവേളയ്ക്ക് ശേഷം.  ഏപ്രിൽ എട്ടിനാണ് ജില്ലയിൽ ഇതിന് മുൻപ് കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.

അബുദാബിയിൽ നിന്നെത്തിയ യുവ ദമ്പതികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചാവക്കാട് സ്വദേശികളാണിവർ. നിലവിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ് ദമ്പതികൾ. അബുദാബിയിൽ കൊവിഡ് ബാധിതനുമായി ഇവർക്ക് സമ്പർക്കമുണ്ടായതായാണ് സൂചന.

read also: എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നെത്തിയ യുവതിയുടെ മകന്

തൃശൂരിൽ 1484 പേർ വീടുകളിലും 15 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് 13 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 1361 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതിൽ 1339 സാമ്പിളുകളുടെ ഫലം പുറത്തുവന്നു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ പ്രവാസികളിൽ ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കിയവർ 491 പേരാണ്. ഇതിൽ 390 പേർ പുരുഷന്മാരും 97 പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണ്.

story highlights- coronavirus, thrissur, two positive case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here