Advertisement

സഞ്ചരിക്കുന്ന സ്രവപരിശോധനാ സംവിധാനം; നൂതന സംവിധാനവുമായി വയനാട് എഞ്ചിനിയറിംഗ് കോളജ്

May 10, 2020
Google News 2 minutes Read
wisk on wheels college

ക്വാറന്റീനുളള രോഗികളുടെ അടുത്തെത്തി ശ്രവം പരിശോധിക്കാനുളള നൂതന സംവിധാനവുമായി വയനാട് എഞ്ചിനിയറിംഗ് കോളജ്. വിസ്‌ക്ക് ഓണ്‍സ് വീല്‍സ് എന്ന പേരില്‍ തയ്യാറാക്കിയ വാഹനമുണ്ടെങ്കില്‍ രോഗലക്ഷമുളളവരെ ആശുപത്രിയിലെത്തിക്കാതെ തന്നെ അവരുടെ അടുത്തെത്തി ശ്രവം പരിശോധിക്കാനാകും. 100 ശതമാനവും ആരോഗ്യപ്രവര്‍ത്തകരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പ് നല്‍കുന്ന വാഹനം എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാൾ ഡോ. അനിതയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ ഒന്‍പതംഗ സംഘമാണ് നിര്‍മ്മിച്ചെടുത്തത്.

Read Also: വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുളളയാണ് ജില്ലയിലെ ഏക ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളജ് അതികൃതരോട് ഇത്തരമൊരു ആശയം ആദ്യം പങ്കുവെക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തെ പരിമിതികളെക്കുറിച്ച് ഓര്‍ക്കാതെ കോളേജ് പ്രിന്‍സിപ്പലും ഒന്‍പത് അധ്യാപകരും ചേര്‍ന്ന് ആ നല്ല ആശയം പ്രാവര്‍ത്തികമാക്കി. തികച്ചും അണുവിമുക്തമായ സാഹചര്യത്തില്‍ നിന്നുകൊണ്ട് സ്രവ സാമ്പിള്‍ ശേഖരിക്കാനാകുന്ന കിയോസ്‌ക്കാണിത്. പുറത്ത് നിന്ന് ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുന്ന മുറക്ക് പരിശോധന നടത്തേണ്ടയാള്‍ അകത്തേക്ക് കയറണം. കയറും മുന്‍പ് ഹാൻഡ് സാനിറ്റൈസര്‍ നിര്‍ബന്ധം. കിയോസ്‌ക്കിനകം പൂര്‍ണ്ണമായി അണുവിമുക്തമാക്കുന്ന റിമോര്‍ട്ട് ഏയ്‌റോ സ്‌പെയറിംഗ്, പുറത്ത് വിടുന്ന വായുവിനെ അണുവിമുക്തമാക്കുന്ന യൂവി ട്രീറ്റ്‌മെന്റ് ചേമ്പര്‍ അങ്ങനെ പൂര്‍ണ്ണസുരക്ഷിതമാണ് വയനാട് എഞ്ചിനിയറിംഗ് കോളജ് നിര്‍മ്മിച്ച ഈ അത്യാധുനീക സംവിധാനം.

Read Also: വയനാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്

ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സഹായത്തോടെ അവര്‍ തന്നെ നല്‍കിയ വാഹനത്തിലാണ് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയത്. സമയ, സാമ്പത്തിക ലാഭങ്ങള്‍ പരിഗണിച്ച് എല്ലാ ജില്ലകളിലും പ്രാവര്‍ത്തികമാക്കാവുന്ന മാതൃകയാണ് വിസ്‌ക്ക് ഓണ്‍ വീല്‍സ് എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. അടുത്ത ദിവസം തന്നെ വാഹനം ജില്ലാഭരണകൂടത്തിന് കൈമാറും.

Story Highlights: wisk on wheels wayanadu eng college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here