വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്

11 months old baby covid

വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്. സമ്പർക്കത്തിലൂടെയാണ് കുഞ്ഞിന് രോഗം പകർന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ രോഗം സ്ഥിരീകരിച്ച കോയമ്പേട് മാർക്കറ്റിലെ ട്രക്ക് ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ. വയനാട്ടിൽ ആകെ 8 പേരാണ് ചികിത്സയിൽ ഉള്ളത്. ഇവർ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടിരുന്നവരാണ്.

Read Also: ഇന്ന് ഏഴ് പേർക്ക് കൊവിഡ്; 6 പേർ പുറത്തു നിന്ന് എത്തിയവർ

സെക്കൻഡറി കോണ്ടാക്ടിൻ്റെ ഭാഗമായി ഈ കുഞ്ഞിൻ്റെ അടക്കം ബന്ധുക്കളുടെയൊക്കെ സ്രവങ്ങൾ പരിശോധനക്ക് അയച്ചിരുന്നു. ആദ്യം ഈ കുഞ്ഞിൻ്റെ ഫലം നെഗറ്റീവായിട്ടാണ് എത്തിയത്. പിന്നീട് കുട്ടി രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതോടെ വീണ്ടും സ്രവപരിശോധന നടത്തുകയും കുട്ടിക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.

മറ്റ് കുടുംബാങ്ങളുടെ പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവായിരുന്നു. എന്നാൽ കുഞ്ഞിനും ആദ്യ പരിശോധന നെഗറ്റീവായിരുന്നതു കൊണ്ട് രണ്ടാം തവണയും ഇവരുടെ സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരൊന്നും ലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. ഈ കുഞ്ഞ് മാത്രമാണ് രോഗലക്ഷണങ്ങൾ കാണിച്ചത്.

Read Also: വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചതിൽ ഒരാൾ കോയമ്പേട് മാർക്കറ്റിലെ തൊഴിലാളി

അതേ സമയം, വയനാട് നെന്മേനി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവർ നെന്മേനി സ്വദേശിയാണ്. ഇയാൾ യാത്ര കഴിഞ്ഞെത്തി നാട്ടിൽ പലയിടത്തും പോയതായാണ് വിവരം. അതിൻ്റെ അടിസ്ഥാനത്തിലാണ് നെന്മേനിയെയും ഹോട്ട്സ്പോട്ടിൽ ആക്കിയത്.

11 പേർക്കാണ് ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 8 പേർ ചികിത്സയിലാണ്.

തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ് കോയമ്പേട് മാർക്കറ്റ്. ഇവിടെ നിന്ന് നിരവധി പേർക്കാണ് രോഗം പടർന്നത്.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Story Highlights: 11 months old baby covid kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top